Online classes
തത്സമയ ഓണ്‍ലൈന്‍ ക്ലാസ്സ് എന്ത്, എങ്ങനെ ?
കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപ്പറമ്പില്‍ പ്രവര്‍ത്തിച്ചുവരുന്ന പി എം അക്കാദമിയാണ് ഈ ഉദ്യമത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മുപ്പത് വര്‍ഷത്തിലേറെ സര്‍ക്കാര്‍ സ്കൂളുകളിലും സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പ്രവര്‍ത്തിച്ചവരാണ് ഈ ക്ലാസ്സിന്‍റെ മേല്‍നോട്ടം വഹിക്കുന്നത്. പലരും ക്ലാസ് എടുക്കുന്നുമുണ്ട്. എന്നാല്‍ സാങ്കേതിക ജ്ഞാനത്തില്‍ പുതുതലമുറ മുമ്പിലായതിനാല്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ക്ക് മുന്‍ഗണന കൊടുത്തിട്ടുണ്ട്.
കേരളാ സ്റ്റേറ്റ് സിലബസ് പ്രകാരമാണ് ഇപ്പോള്‍ ഞങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്.
സി ബി എസ് സി ക്ലാസ്സുകള്‍ തല്‍ക്കാലം ഇല്ല.
(മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലേക്ക് പ്രത്യേകം പ്രത്യേകം ബാച്ചുകള്‍.)
ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്ന കുട്ടികളില്‍ സാധാരണയായി ട്യൂഷനെ ആശ്രയിക്കുന്നവര്‍ വീട്ടില്‍ മേമ്പൊടിക്കുപോലും ഇംഗ്ലീഷ് സംസാരിക്കാത്ത കുടുംബത്തിലെ കുട്ടികളാണെന്നതാണ് ഞങ്ങളുടെ അനുഭവം. ഗ്രാമീണമേഖലയില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് ഈ പ്രയാസം ഏറെയാണ്. അതുകൊണ്ടുതന്നെ മാതൃഭാഷയായ മലയാളത്തില്‍ വിശദീകരിച്ചുകൊടുത്ത് കാണാപ്പാഠം പഠിക്കാതെതന്നെ സ്വന്തം വാക്യത്തില്‍ ഇംഗ്ലീഷില്‍ പരീക്ഷ എഴുതാന്‍ പ്രാപ്തരാക്കി എ പ്ലസ് ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ രീതി.
പരീക്ഷ കഴിഞ്ഞ് കേരളത്തില്‍ നിന്ന് താമസം മാറ്റാത്തവര്‍ക്ക് തങ്ങളുടെ മാതൃഭാഷയില്‍ കൂടി പരിജ്ഞാനം നേടുന്ന രീതി സഹായിക്കുമെന്ന് ഞങ്ങളും വിശ്വസിക്കുന്നു.
ഇന്ന് എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുക എന്നത് അഭിമാനത്തിന്‍റെ പ്രശ്നമായി കാണുന്നവരുണ്ട്. വാശിയും വീറും നല്ല കാര്യങ്ങള്‍ക്ക് നല്ലതുതന്നെ.
കൊവിഡ് 19 ഉം വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധിയും ഇപ്പോള്‍ ദിവസേന 700ല്‍ ഏറെപ്പേര്‍ക്കാണ് കേരളത്തില്‍ പുതുതായി കൊവിഡ് -19 ബാധിച്ചുകൊണ്ടിരിക്കുന്നത്. ഇനി ഇത് എന്ന് പിന്നോട്ട് പോകും എന്ന് പറയാനാകാത്ത സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസ്സിന്‍റെ പിന്‍ബലത്തില്‍ വര്‍ഷാന്തപരീക്ഷ നടത്താനാണ് സാധ്യത. സാധാരണ സ്കൂള്‍ ക്ലാസ്സുകളില്‍ വ്യക്തിഗതപരിഗണനവെച്ച് ക്ലാസ്സെടുത്തിട്ടുപോലും മെച്ചപ്പെട്ട റിസല്‍ട്ട് ഉണ്ടാകാത്ത സ്ഥിതിയുള്ളവര്‍ക്ക് ഇത് വളരെ പ്രയാസമുണ്ടാക്കും. അവിടെയാണ് ഇത്തരം ക്ലാസ്സുകളുടെ പ്രസക്തി.
ന്യൂനതകളും പരിഹാരമാര്‍ഗ്ഗങ്ങളും
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കുള്ള ന്യൂനത അച്ചടക്കരാഹിത്യമാണ്. കുട്ടികളെത്തന്നെ ഏല്‍പ്പിച്ചുപോകുന്ന രക്ഷിതാക്കളുണ്ട്. അത്തരം കുട്ടികള്‍ ക്ലാസ്സില്‍ കൃത്യമായി ഹാജരാകാതിരിക്കുകയും, ക്ലാസ്സില്‍ ശ്രദ്ധിക്കാതിരി ക്കുകയും ഇടയ്ക്ക് ഇറങ്ങിപ്പോവുകയും ചെയ്തേക്കാം. അവിടെയാണ് രക്ഷിതാക്കളുടെ ശ്രദ്ധ പതിയേണ്ടത്. ക്ലാസ്സില്‍ കുട്ടികള്‍ ഹാജരാകുമ്പോള്‍ രക്ഷിതാക്കള്‍ ശ്രദ്ധ ചെലുത്തുന്നുവെങ്കില്‍ പ്രശ്നം പരിഹരിക്കപ്പെടും. സാധാരണ ക്ലാസ്സില്‍ത്തന്നെ ശ്രദ്ധിക്കാത്ത കുട്ടികളുണ്ടാകും. അത്തരം കുട്ടികള്‍ പോലും രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തില്‍ ശ്രദ്ധാലുക്കളാകും. അപ്പോള്‍ സാധാരണ ക്ലാസ്സുകളേക്കാള്‍ മെച്ചപ്പെടുമല്ലോ. അതിനാല്‍ രക്ഷിതാക്കള്‍ ശ്രദ്ധിച്ചാല്‍
ഒരു പരിഹാരമാര്‍ഗ്ഗം കൂടി ഞങ്ങള്‍ ചെയ്യുന്നുണ്ട്. ഓരോ ക്ലാസ്സിന്‍റെയും റിക്കാര്‍ഡ് ചെയ്ത വീഡിയോകള്‍ (എഡിറ്റ് ചെയ്ത ക്ലാസ്സുകള്‍) യൂട്യൂബില്‍ പ്രൈവറ്റ് വീഡിയോ വഴി കുട്ടികള്‍ക്ക് ലഭ്യമാക്കും. ഇതിന്റെ ലിങ്ക് ക്ലാസ്സിന് ശേഷം വാട്സ് ആപ്പ് ഗ്രൂപ്പില്‍ അയക്കുന്നതാണ്.
ലഭ്യമായ ക്ലാസ്സുക
(മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലേക്ക് പ്രത്യേകം പ്രത്യേകം ബാച്ചുകള്‍.)
1. 1. സ്റ്റാന്‍റേര്‍ഡ് 8,9,10 ക്ലാസ്സുകളിലെ ഇംഗ്ലീഷ് (ക്ലാസ്സുകള്‍ 2020 ജൂലായ് 22ന് ബുധനാഴ്ച ആരംഭിക്കുന്നു.)
ഓരോ ബാച്ചിലും 30 വിദ്യാര്‍ത്ഥികള്‍ മാത്രം. ഉടന്‍ ട്രയല്‍ ക്ലാസ്സിന് വാട്സാപ്പ് ചെയ്യുക.
( സ്റ്റാന്‍റേര്‍ഡ് 8,9,10 ക്ലാസ്സുകളിലെ ഫിസിക്സ്, കെമിസ്ട്രി, കണക്ക് (ക്ലാസ്സുകള്‍ ആഗസ്ത് 3 തിങ്കളാഴ്ച ആരംഭിക്കുന്നു).
3. പ്ലസ് വണ്‍ ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് (ക്ലാസ്സുകള്‍ സപ്തംബര്‍ 10 തിങ്കളാഴ്ച ആരംഭിക്കുന്നു).
ഒരു ബാച്ചില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം.
ഒരു വിഷയത്തില്‍ ഒരു ബാച്ചിന്‍റെ ചുമതലയുള്ള അധ്യാപകന്‍ തന്നെ തുടര്‍ന്ന് ക്ലാസ്സെടുത്താല്‍ മാത്രമേ ഓരോ കുട്ടിയെയും ശ്രദ്ധിക്കാന്‍ കഴിയൂ എന്നതിനാല്‍ നിര്‍ദ്ദിഷ്ട കോഴ്സ് അവസാനിക്കുന്നതുവരെ ആ അധ്യാപകന്‍ തന്നെ ക്ലാസ് കൈകാര്യം ചെയ്യും.
ഓരോ ബാച്ചിലും 30 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്നതനുസരി ച്ചാണ് ക്ലാസ്സുകള്‍ ആരംഭിക്കുന്നത്. ആയതിനാല്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ ആദ്യം തുടങ്ങുന്ന ബാച്ചില്‍ കയറാന്‍ പറ്റാതെ വരും. വീണ്ടും 30 പേര്‍ രജിസ്റ്റര്‍ ചെയ്യുന്നതുവരെ കാത്തിരിക്കേണ്ടതായും വരും. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫീസ് ഒടുക്കേണ്ടതില്ല. ക്ലാസ് തുടങ്ങുന്നതിന് മുമ്പായി ഫീസ് ഒടുക്കിയാല്‍ മതി. ടി വിവരം കാണിച്ച് വാട്സാപ്പ് മെസ്സേജ് അയക്കുന്നതാണ്. വിളിച്ചതിനുശേഷം മാത്രം പണമടക്കുക.
ഞങ്ങളുടെ ക്സാസ്സിന്‍റെ രീതികള്‍ അറിയുന്നതിനായി ഒരു ദിവസത്തെ ട്രയല്‍ ക്ലാസ്സിലേക്ക് സൗജന്യ പ്രവേശനം നല്കുന്നു. റിക്കാര്‍ഡഡ് അല്ല. തികച്ചും തത്സമയം. അത് കഴിഞ്ഞ് റിക്കാര്‍ഡ് ചെയ്ത ക്ലാസിന്‍റെ യൂട്യൂബ് പ്രൈവറ്റ് വീഡിയോയുടെ ലിങ്ക് അയച്ചു തരും. അത് എത്ര പ്രാവശ്യം വേണമെങ്കിലും കാണാം. നോട്ടുകള്‍ പി ഡി എഫ് ഫയലായിവാട്സാപ്പ് ഗ്രൂപ്പില്‍ അയച്ചുതരും.
നിങ്ങള്‍ ചെയ്യേണ്ടത് - നിങ്ങളുടെ കുട്ടിയുടെ പേര്, സ്ഥലത്തിന്റെ പേര്, ക്ലാസ്സ്, വിഷയം എന്നിവ 9387 22 44 00 എന്ന നമ്പരിലേക്ക് വാട്സ് ആപ്പ് ചെയ്യുക. അങ്ങനെ അയക്കുന്നവരുടെ പേരുകള്‍ ചേര്‍ത്ത് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി ക്ലാസിന്‍റെ വിവരവും ലിങ്കും അയച്ചുതരും. ക്ലാസ്സില്‍ കയറുന്നതിന് തടസ്സമുണ്ടാകില്ല. സൂം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. സൂം ആപ്പ് ആന്‍ഡ്രോയ്ഡിലും, വിന്‍ഡോസിലും മാക് ലും ലഭ്യമാണ്.
ക്ലാസ്സുകള്‍ കാര്യക്ഷമമാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. എങ്ങനെ?
1. കുട്ടിയോടൊപ്പം ക്ലാസ് സമയത്ത് രക്ഷിതാവിനും അതേ മുറിയില്‍ ഇരിക്കാം. (ക്യാമറയ്ക്ക് മുമ്പിലല്ല)
2. മൊബൈല്‍ ആണ് കുട്ടി ഉപയോഗിക്കുന്നതെങ്കില്‍ ക്യാമറയില്‍ മുഖം പതിയുന്ന വിധത്തില്‍ എവിടെയെങ്കിലും ചാരിവയ്ക്കണം.
3. ഡസ്ക് ടോപ്പോ, ലാപ്ടോപ്പോ ഏതായാലും കമ്പ്യൂട്ടറാണ് നല്ലത്. വലുതായി കാണാനും ഇടയ്ക്കിടെ കണക്ഷന്‍ വിട്ടുപോകാതിരിക്കാനും അതാണ് നല്ലത്. ക്ലാസ്സില്‍ മറുപടി പറയുന്നതിന് കമ്പ്യൂട്ടറില്‍ ഘടിപ്പിക്കാവുന്ന മൈക്ക് ആവശ്യമാണ്.
4. ടെക്സ്റ്റ്, എഴുതാനുള്ള നോട്ട്, പേന എന്നിവ ക്ലാസ്സിനു മുമ്പായി തയ്യാറാക്കിവയ്ക്കണം.
5. ഗ്രൂപ്പില്‍ അയക്കുന്ന നോട്ടുകള്‍ എഴുതിയെടുത്ത് പഠിക്കുന്നുവെന്ന് രക്ഷിതാക്കള്‍
6. പ്രതിമാസ പരീക്ഷ എഴുതുന്നത് വീഡിയോയില്‍ കാണുമെങ്കിലും അതിന്‍റെ ആധികാരികത ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളാണ്.
ഇത്രയും ചെയ്താല്‍ ഇതുവരെ സി പ്ലസ്സെങ്കിലും കിട്ടിയ ഏതൊരു കുട്ടിയെയും എ പ്ലസ്സിന് പ്രാപ്തരാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും.


Comments
Post a Comment